Raspberrypi

Posted on Updated on

http://www.raspberrypi.org/

Advertisements

Save Code Share

Posted on

https://savecodeshare.eu/

https://translate.google.com/translate?sl=en&tl=ml&js=y&prev=_t&hl=en&ie=UTF-8&u=https%3A%2F%2Fsavecodeshare.eu%2F&edit-text=

Open Labs

Posted on

https://openlabs.cc/en/

ഓപ്പൺ ലാബുകൾ സൌജന്യവും ഓപ്പൺ സോഴ്സ് സാങ്കേതികവിദ്യയും ഓപ്പൺ ഡേറ്റായും ഓപ്പൺ ടെക്നോളജി നിലവാരങ്ങളും ഓൺലൈൻ സ്വകാര്യതയും പബ്ലിക് ഡൊമെയ്നിൽ പകരുന്നതും ക്രിയേറ്റീവ് കോമൺസ് പോലുള്ള ക്രിയേറ്റീവ് ലൈനുകളുടെ ബദൽ ലൈസൻസും പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹമാണ്.

സമൂഹത്തിന്റെ പ്രാഥമിക പദ്ധതികൾ

OpenStreetMap പോലുള്ള ഓപ്പൺ ഡാറ്റ ഉപയോഗിച്ച് GIS സിസ്റ്റങ്ങളുടെ വികസനം;

മോസില്ല ഫയർഫോക്സ് പോലുള്ള ഓപ്പൺ സോഴ്സ് ബ്രൌസർ;

വിക്കിമീഡിയ സംക്ഷിപ്തം, പ്രത്യേകിച്ച് വിക്കിമീഡിയ ഫൗണ്ടേഷൻ, വിക്കിപീഡിയ,

ലിബർഓഫീസ് പോലുള്ള പ്രൊഡക്റ്റിവിറ്റി പ്ലാറ്റ്ഫോമുകൾ;

ഓപ്പൺ സോഴ്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഗ്നു / ലിനക്സ്

ഈ പശ്ചാത്തലത്തിൽ, ഞങ്ങൾ പരാമർശിച്ച മുൻഗണനകളുടെ ഭാഗമായ ഓപ്പൺ ലാബ്സ് കമ്മ്യൂണിറ്റിയിൽ വികസിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്ക് ഉപയോഗിക്കരുത്

Posted on

നേരിടം

ഏത് സാങ്കേതിക വിദ്യയായാലും അത് ജനത്തിന് ഉപകാരപ്രദമായും ജനവിരുദ്ധമായും ഉപയോഗിക്കാനാവും. പക്ഷേ അത് ഒരേ സമയം ഉപകാരപ്രദമായും ജനവിരുദ്ധമായും ആയാലെന്ത് ചെയ്യും? ജനത്തിന് അത് തിരിച്ചറിയാനാവില്ല. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അത്തരത്തിലുള്ള ഒന്നാണ്. കമ്പ്യൂട്ടര്‍ എന്നാല്‍ എന്തോ വലിയ സാധനമാണെന്നും, അത് വഴി വരുന്നതെല്ലാം എന്തോ കേമം പിടിച്ച കാര്യമാണെന്നുമുള്ള തെറ്റിധാരണകൊണ്ടാവാം അത്.

അതാണ് ആധുനിക കാലത്തെ പ്ലാറ്റ്ഫോം കമ്പനികള്‍ അല്ലെങ്കില്‍ തട്ട് കമ്പനികള്‍. അവര്‍ ഒരു തട്ട് നിര്‍മ്മിക്കുക മാത്രം ചെയ്യും. ആ തട്ടില്‍ ആളുകള്‍ കയറി പ്രകടനം നടത്തും. അവരെ വഞ്ചിച്ചുകൊണ്ട് തട്ട് കമ്പനികള്‍ ആ വിവരങ്ങള്‍ അധികാരികള്‍ക്ക് പങ്കുവെച്ച് കാശുണ്ടാക്കും. അതാണ് അവരുടെ ബിസിനസ് മോഡല്‍.

ഫേസ്‌ബുക്ക് വിദേശ രാജ്യത്തില്‍ ആസ്ഥാനമായ ഒരു തട്ട് കമ്പനിയാണ്. അമേരിക്കന്‍ പോലീസിനോടാണ് അവര്‍ക്ക് പ്രതിപത്തി. സത്യത്തില്‍ സര്‍ക്കാരിന് നേരിട്ട് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ സ്വകാര്യ കമ്പനികളെ കൊണ്ട് ചെയ്യുക്കുകയാണ് അവടെ. സ്വകാര്യ കമ്പനികള്‍ക്ക് എന്തും ചെയ്യാമല്ലോ, ആരും അറിയുകയുമില്ല, ആരേയും അറിയിക്കേണ്ടതുമില്ല. തട്ട് കമ്പനികള്‍ ഇപ്പോള്‍ ചെയ്യുന്ന ചാരപ്പണി അമേരിക്കന്‍ സര്‍ക്കാര്‍ നേരിട്ട് ചെയ്യുന്നു എന്ന് കരുതിയാല്‍ എന്താവും ഉണ്ടാകുക? ഇവിടെ ചോരപ്പുഴ ഒഴുകുമെന്ന് പറയുന്നത് പോലെ വലിയ പ്രതിഷേധമുണ്ടാകില്ലേ. സ്വകാര്യ കമ്പനികളുടെ ഗുണം അതാണ്.

ഫേസ്‌ബുക്ക് നടത്തുന്ന സാമൂഹ്യ പരീക്ഷണങ്ങളെക്കുറിച്ച് എത്രയധികം റിപ്പോര്‍ട്ടുകള്‍ ഇനതിനകം വന്നിരിക്കുന്നു. എന്തിന് അമേരിക്കന്‍ പോലീസ് ചെയ്യുന്ന കാര്യങ്ങളെല്ലാം വിശദമായി എഡ്‌വേര്‍ഡ് സ്നോഡനും വിക്കിലീക്സുമൊക്കെ വ്യക്തമാക്കിയതുമാണ്. ഈ കമ്പനി നടത്തുന്ന രഹസ്യാന്വേഷണത്തിനെതിരെ ബല്‍ജിയത്തിലെ ജനം കേസ് കൊടുക്കുകയുണ്ടായി…

View original post 86 more words

കാലാവസ്ഥാ മാറ്റ പ്രചരണത്തിനായി അമേരിക്കയില്‍ കാല്‍നടയാത്ര നടത്തിയ മനുഷ്യന്‍ നൂറാം ദിവസം മരിച്ചു

Posted on

നേരിടം

ധനശേഖരണത്തിനും കാലാവസ്ഥാമാറ്റ ബോധവര്‍ക്കരണത്തിനും അമേരിക്കയുടെ കുറുകെ നഗ്നപാദനായി കാല്‍നടയാത്ര നടത്തിയ Mark James Baumer യാത്രയുടെ നൂറാം ദിവസം ഫ്ലോറിഡയിലെ U.S. Hwy 90 യില്‍ വെച്ച് SUV കാര്‍ ഇടിച്ച് മരിച്ചു.

ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ യാത്രയായിരുന്നു. 2010 ല്‍ ആയിരുന്നു ആദ്യമായി അദ്ദേഹം അമേരിക്കമുഴുവന്‍ യാത്ര നടത്തിയത്. അന്ന് അദ്ദേഹം ഷൂ ധരിച്ചിരുന്നു.

യാത്രയിലൂടെ ശേഖരിക്കുന്ന പണം FANG Collective എന്ന സംഘടനക്ക് ദാനം ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. പ്രകൃതിവാതക ഫ്രാക്കിങ്ങിന് എതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണത്.

കൊലചെയ്യപ്പെട്ട ദിവസം അദ്ദേഹം തന്റെ അവസാനത്തെ വീഡിയോയും ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതില്‍ അദ്ദേഹം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെ വിമര്‍ശിച്ചിരുന്നു.

— സ്രോതസ്സ് telesurtv.net, notgoingtomakeit.com

View original post